ഉപയോഗ രഹിതമായി 150ാം വാർഷിക സമ്മാനമായ ക്ളോക്ക് ടവർ; തലശ്ശേരിക്ക് ‘സമയം” ശരിയല്ല

Share our post

തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ് ക്ലോക്ക് നിശ്ചലമായത്.ഇതിനകം ക്ളോക്കിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ പറ്റി. ഗ്ലാസ് ചില്ല് തകർന്നു.നഗരത്തിലെത്തുന്നവരുടേയും, ഇതുവഴി ട്രെയിനിലും, ബസിലുമെല്ലാം കടന്ന് പോകുന്നവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ് തലശ്ശേരി ക്ലോക്ക് ടവർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!