പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റെസിഡൻസിക്ക് 5000 രൂപ പിഴ

തലശ്ശേരി : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റെസിഡൻസിക്ക് 5000 രൂപ പിഴ ചുമത്തി. തരംതിരിക്കാതെ മാലിന്യം കൂട്ടിയിട്ടതിനും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും മുൻസിപ്പൽ നിയമമനുസരിച്ചാണ് പിഴ ചുമത്തിയത്. തുടർനടപടി സ്വീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് നിർദേശം നൽകി. സ്ഥാപനത്തിന് പിറകുവശത്ത് നിർമിച്ച അടുപ്പിലിട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ, ഷരികുൽ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ദിനേഷ് എന്നിവർ പങ്കെടുത്തു.