Kannur
പിണറായിയിൽ റെസ്‌റ്റ് ഹൗസ് വരുന്നു

പിണറായി : പിണറായിയിൽ പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു. തലശേരി – അഞ്ചരക്കണ്ടി റോഡിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദീർഘദൂര യാത്രക്കാർക്കും സൗകര്യമാകുന്ന വിശ്രമകേന്ദ്രം കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് നിർമിക്കുക. റസ്റ്റോറന്റ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ 5.8 കോടി രൂപ ചെലവിലാണ് നിർമാണം. ഭൂഗർഭനില ഉൾപ്പെടെ നാലുനിലകളിലായി 34 മുറി, രണ്ട് വി.ഐ.പി മുറികൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ രണ്ടു ഘട്ടങ്ങളിൽ നിർമിക്കും. പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായി. പിണറായി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് (പിക്കോസ്) കരാർ. ആഗസ്‌തിൽ തുടങ്ങി 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
Kannur
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന; മയക്കുമരുന്ന് അവർ തന്നെ കൊണ്ടുവെച്ചെന്ന് ഫേസ്ബുക്ക് ലൈവിൽ

കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ്റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലുപേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി ജംഷീൽ എന്നിവർക്കൊപ്പം ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ റഫീനയാണ് ഫെയ്സ്ബുക്കിൽപങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം. എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു. പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.
Kannur
മാലിന്യ മുക്തം നവകേരളം- ജില്ലാ തല പുരസ്കാരങ്ങൾ

കണ്ണൂർ:
1. മികച്ച സിഡിഎസ് – പെരളശ്ശേരി
2. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം – ആന്തൂർ
3. മികച്ച എംസിഎഫ് – മുണ്ടരി
4. മികച്ച ആർആർഎഫ്(ബ്ലോക്ക്) – പാനൂർ ബ്ലോക്ക്
5. മികച്ച ആർ ആർ എഫ് (നഗര സഭ) – മട്ടന്നൂർ നഗര സഭ
6. മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് – കുഞ്ഞിമംഗലം
7. മികച്ച സർക്കാർ സ്ഥാപനം – കണ്ണൂർ ജില്ലാ ജയിൽ
8. മികച്ച സ്വകാര്യ സ്ഥാപനം – ടൊയോട്ട,കണ്ണൂർ
9. മികച്ച വ്യാപാര സ്ഥാപനം – ബേക്ക് സ്റ്റോറി
10. മികച്ച സ്കൂൾ (സർക്കാർ) – ഗവ.യു.പി സ്കൂൾ മട്ടന്നൂർ
11. മികച്ച സ്കൂൾ (എയ്‌ഡഡ്) – നരവൂർ സൌത്ത് എൽ പിസ്കൂൾ
12. മികച്ച സ്കൂൾ (അൺ എയ്‌ഡഡ്) – റാണി ജയ് ഹയർ സെക്കൻററി സ്കൂൾ, നിർമല ഗിരി
13. മികച്ച കോളേജ് – പയ്യന്നൂർ കോളേജ്
14. മികച്ച റസിഡൻസ് അസോസിയേഷൻ – എടച്ചേരി റസിഡൻസ് അസോസിയേഷൻ
15. മികച്ച പ്രവർത്തനം ഡിപ്പാർട്ട്മെൻ്റ് – ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡയറി ഡവലപ്പ്മെൻറ്
16. മികച്ച ടൗൺ – മൂന്നുപെരിയ ടൌൺ(പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)
17. മികച്ച ടൂറിസം കേന്ദ്രം – ഏഴരക്കുണ്ട്(എരുവേശ്ശി ഗ്രാമ പഞ്ചായത്ത്)
18. വാതിൽ പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം – ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്
19. ഉറവിട മാലിന്യ സംസ്കരണം മികച്ച പഞ്ചായത്ത് – ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
20. ഉറവിട മാലിന്യസംസ്കരണം മികച്ച മുനിസിപ്പാലിറ്റി – ശ്രീകണ്ഠാപുരം നഗരസഭ
21. ഹരിത വിദ്യാലയം പദവി മികച്ച പഞ്ചായത്ത് – കേളകം ഗ്രാമ പഞ്ചായത്ത്
22. ഹരിത വിദ്യാലയ പദവി മികച്ച മുൻസിപ്പാലിറ്റി – തലശ്ശേരി മുൻസിപ്പാലിറ്റി
23. ഹരിത കലാലയം പദവി മികച്ച പഞ്ചായത്ത് – ചെറുതാഴം ഗ്രാമ പഞ്ചായത്ത്
24. ഹരിത കലാലയം പദവി മികച്ച മുൻസിപ്പാലിറ്റി – മട്ടന്നൂർ മുൻസിപ്പാലിറ്റി
25. ഹരിത ടൗൺ പദവി മികച്ച പഞ്ചായത്ത് – പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്
26. ഹരിത ടൗൺ പദവി മികച്ച മുനിസിപ്പാലിറ്റി – പയ്യന്നൂർ മുൻസിപ്പാലിറ്റി
27. ഹരിത സ്ഥാപന പദവി മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
28. ഹരിത സ്ഥാപന പദവി മികച്ച മുനിസിപ്പാലിറ്റി – കൂത്തുപറമ്പ് മുൻസിപ്പാലിറ്റി
29. ഹരിത അയൽക്കൂട്ടം പദവി മികച്ച മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
30. ഹരിത അയൽക്കൂട്ടം പദ്ധതി മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
31. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച പഞ്ചായത്ത് – ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
32. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
33. ഹരിത പൊതുസ്ഥല പദവി മികച്ച പഞ്ചായത്ത് – പായം ഗ്രാമ പഞ്ചായത്ത്
34. ഹരിത പൊതുസ്ഥല പദവി മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
35. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് – പെരളശ്ശേരി( എടക്കാട് ബ്ലോക്ക്)
36. ആദരം – കണ്ണൂർ കോർപറേഷൻ
37. ആദരം – ജില്ലാ പഞ്ചായത്ത്, കണ്ണൂർ
38. ആദരം- മുനിസിപ്പാലിറ്റി
പാനൂർ
ഇരിട്ടി
തലശ്ശേരി
കൂത്തുപറമ്പ്
മട്ടന്നൂർ
ശ്രീകണ്ഠപുരം
തളിപ്പറമ്പ്
പയ്യന്നൂർ
39. മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
40. ആദരം – ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ
കല്ല്യാശ്ശേരി
ഇരിക്കൂർ
കണ്ണൂർ
എടക്കാട്
തലശ്ശേരി
കുത്തുപറമ്പ
പാനൂർ
ഇരിട്ടി
പേരാവൂർ
41. മികച്ച ബ്ലോക്ക് പഞ്ചായത്ത് – തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്
Kannur
കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ

ശ്രീകണ്ഠപുരം: ഉൽപാദനക്കുറവും വിലയിടിവുംകൊണ്ട് ദുരിതത്തിലായ കശുവണ്ടി കർഷകരോട് ഇത്തവണയും കനിയാതെ അധികൃതർ. മുൻ വർഷത്തേക്കാൾ ഉൽപാദനവും വിലയും നന്നേ കുറവാണ്. സർക്കാർ കശുവണ്ടി-കശുമാങ്ങ സംഭരണം നടത്താത്തതിനാൽ കർഷക സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്. ഇത്തവണ സീസൺ തുടക്കത്തിൽ 160-165 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 138 രൂപയായി. നന്നേ ഗുണനിലവാരം കുറഞ്ഞ കശുവണ്ടിയാണ് കടകളിലെത്തുന്നതെന്ന് ചെങ്ങളായിലെ മലഞ്ചരക്ക് വ്യാപാരി മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. ഉൽപാദനക്കുറവും വേനൽമഴയും കൂടിയായതോടെ ഇനിയും വിലയിടിയുമോയെന്ന ആശങ്കയുണ്ടെന്ന് കർഷകർ പറയുന്നു.സംഭരണം നടക്കാത്തത് മുതലെടുത്ത് വിലയിടിക്കാനാണ് കച്ചവട ലോബികളുടെ നീക്കം. കോവിഡ് കാലത്തുണ്ടായ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് ശേഖരിക്കുകയാണുണ്ടായത്. പിന്നീട് കശുവണ്ടി-കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ലവില നൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും എല്ലാം ജലരേഖയാവുകയായിരുന്നു.
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടിനൽകാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, അച്ചാറുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം.ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. കൂടാതെ ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്. ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തടസ്സങ്ങൾ നീങ്ങിയതായും വൈകാതെ ഫെനി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പയ്യാവൂർ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. ഗോവൻ മോഡൽ ഫെനിയും മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാനാവുമെന്ന് സർക്കാർ തന്നെ വിലയിരുത്തിയതാണ്. നിരവധിയാളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും വന്നില്ല. കടം വാങ്ങിയും മറ്റും തോട്ടങ്ങൾ പാട്ടത്തിനെടുത്ത കശുവണ്ടി കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ കണ്ണീരൊഴുക്കേണ്ട സ്ഥിതിയാണുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്