കേളകത്ത് തോടിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് 10,000 രൂപ പിഴ ചുമത്തി

കേളകം: അടക്കാത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ് സാലിക്കെതിരെ കേളകം പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. ഇയാൾ ചാക്കുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇ.ആർ.ടി അംഗം വാട്സാപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രാമപഞ്ചായത്ത് എച്ച്.സി. എൻ. കെ. മുസമ്മിൽ , ക്ലർക്കുമാരായ സൈനുദ്ധീൻ, മുഹമ്മദ് അനസ് എന്നിവർ സ്ഥലം പരിശോധിക്കുകയും നോട്ടീസ് കൈമാറുകയും ചെയ്തു.