പേരാവൂർ ബ്ലോക്കിൽ ഹരിതകർമ സേനക്ക് പരിശീലനം

പേരാവൂർ : കേളകം, കണിച്ചാർ, മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, ഐ.കെ.എം ഓഫീസർ ടി.കെ. രമ്യ, കുടുംബശ്രീ എം.ഇ സി. ജ്യോതിർലത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ബ്ലോക്ക് ശുചിത്വ ഓഫീസർ എ.കെ. സൽമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. രേഷ്മ തുടങ്ങിയവർ സംസാരിച്ചു.