Connect with us

Kerala

കവിയും നിരൂപകനുമായ കെ.കെ.ഹിരണ്യൻ അന്തരിച്ചു

Published

on

Share our post

തൃശ്ശൂർ : കവിയും നിരൂപകനും അധ്യാപകനുമായ കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാസ്പത്രിയിൽ ഇന്ന്  വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പതിനൊന്നര മുതൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മാ‌‌ടത്തെ തറവാട്ടുവളപ്പിൽ.

കേരളത്തിലെ വിവിധ ​ഗവണ്മെൻ്റ് കോളേജുകളിൽ മലയാളം അപകനായിരുന്നു. അന്തരിച്ച എഴുത്തുകാരി ​ഗീതാ ഹിരണ്യൻ ഭാര്യയാണ്. മക്കൾ ഉമ, ആനന്ദ്.


Share our post

Kerala

മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു

Published

on

Share our post

മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.

ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗം തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളുകളിലെത്തിച്ചിരുന്നു. കൊതുക് പടർത്തുന്ന രോ​ഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.വേനലവധി കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭം​ഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ആരാധകർ ഏറെയാണ്.


Share our post
Continue Reading

Kerala

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.


Share our post
Continue Reading

Kerala

ഇനി പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും

Published

on

Share our post

കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സര്‍ക്കാര്‍. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും.മലയോര പ്രദേശങ്ങളില്‍ നിരോധിത ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവ നിരോധിക്കും. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.എന്‍ട്രി പോയിന്റുകളില്‍ ഇതിനായി പരിശോധന ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി പുതുക്കി നല്‍കില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ മലയോര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ടൂറിസം വനം വകുപ്പുകള്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.


Share our post
Continue Reading

Trending

error: Content is protected !!