കുടുംബശ്രീയുടെ കാസ്സിന്‌ ദേശീയ പുരസ്‌കാരം

Share our post

കോഴിക്കോട്‌ : കേന്ദ്ര ഭവന-നഗര വികസന മന്ത്രാലയത്തിന്റെ ബെസ്റ്റ്‌ ഡെവലപ്‌മെന്റ്‌ പാർട്‌ണർ ദേശീയ പുരസ്‌കാരം കേരളത്തിലെ കുടുംബശ്രീ അക്കൗണ്ടിങ് ഓഡിറ്റിങ് ഗ്രൂപ്പ്‌ ആയ കാസ്സിന്‌. കുടുംബശ്രീയുടെ കീഴിലുള്ള സംരംഭക യൂണിറ്റായ കാസ്സിൽ എല്ലാ ജില്ലകളിലുമായി 362 അംഗങ്ങളുണ്ട്‌. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സി.ഡി.എസുകൾ, എ.ഡി.എസുകൾ, സംരംഭക യൂണിറ്റുകൾ എന്നിവയുടെ ഓഡിറ്റിങ്, അക്കൗണ്ടിങ് എന്നിവയും പരിശീലനം നൽകലുമാണ്‌ പ്രവർത്തനം. 2004 നവംബർ രണ്ടിന് കോഴിക്കോട്ടാണ്‌ കാസ്സ്‌ രൂപീകരിച്ചത്‌. മിനി (കൊല്ലം) പ്രസിഡന്റായും സോണിയ ജെയിംസ് (കോഴിക്കോട്) സെക്രട്ടറിയുമായാണ്‌ കാസ് പ്രവർത്തനം. വ്യാഴാഴ്‌ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!