വയനാട്-കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ; റോഡിലേക്ക് ശക്തമായ നീരൊഴുക്ക് രൂപപ്പെട്ടു

കൽപ്പറ്റ: വയനാട്-കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞതിനെത്തുടർന്ന് മലമുകളിൽനിന്ന് റോഡിലേക്ക് വലിയ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് പാറക്കല്ലുകൾ റോഡിൽ ചിതറിക്കിടക്കുകയായണ്. നിലവിൽ ഗതാഗതതടസമില്ല. കൊട്ടിയൂർ-മാനന്തവാടി റോഡിലും മണ്ണിടിച്ചിലുണ്ടായി. കണ്ണൂർ പാൽച്ചുരം ഒന്നാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. നിലവിൽ റോഡിന്റെ ഒരു വശത്തെ മണ്ണ് നീക്കി ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.