ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച

പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.