പേരാവൂരിൽ ആദ്യകാല മില്ലുടമകളെ ആദരിച്ചു

Oplus_131072
പേരാവൂർ : ചെറുകിട റൈസ്, ഫ്ളവർ ആൻഡ് ഓയിൽ മില്ലേഴ്സസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റി ആദ്യകാല മില്ലു ടമകളെ ആദരിക്കുകയും ഉന്നത വിജയികകളെ അനുമോദിക്കുകയും ചെയ്തു. പേരാവൂർ ബ്ലോക്ക് വ്യവസായ എക്സ്‌റ്റൻഷൻ ഓഫീസർ സി.ടി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് പ്രസിഡന്റ് പി.എം. ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സഞ്ജീവ് ചെള്ളത്ത് ആദ്യകാല മില്ലുടമകളെ ആദരിച്ചു. ജില്ലാ ഖജാൻജി ഇ.കെ. നൗഷാദ് ഉന്നത വിജയികളെ അനുമോദിച്ചു. താലൂക്ക് സെക്രട്ടറി പി.എ. ബെന്നി, ശ്രീശൻ, പ്രദീപൻ, എം.കെ. സദത്, പി.കെ. നാസർ, പി.ടി. ബിനു, സി. ആകാശ്, എ. സമിത്ത് എന്നിവർ സംസാരിച്ചു.