സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്ക് അവസരം

കണ്ണൂർ : മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് എൻജിനിയറിങ്, പോളിടെക്നിക്, ഫാർമസി, ആർട്‌സ് കോഴ്‌സുകൾ പഠിക്കാൻ അവസരം. കണ്ണൂർ ജില്ലയിലെ വിദ്യാർഥികൾക്കായി ചൊവ്വാഴ്ച ജവഹർ ലൈബ്രറി ഹാളിൽ തത്സമയ പ്രവേശന കൗൺസലിങ് നടത്തും. പങ്കെടുക്കുന്നവർ രാവിലെ 10.30-ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാളിലെത്തണം. എം.ജി.എം സിൽവർ ജൂബിലി സ്കോളർഷിപ്പ് സ്കീമിലും പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946483111, 9946485111.