കണ്ണൂർ ചിറക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ : ചിറക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ചിറക്കൽ ആശാരി കമ്പനി കൊല്ലറത്തിങ്കൽ കെ.കെ. ഹൗസിൽ കെ.കെ മഹ്സൂക് (27), കൊല്ലറത്തിങ്കൽ ജുമാ മസ്ജിദിന് സമീപം ഷർഫീന മൻസിലിൽ എ. സാജിദ് (34) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ഐ.ബി ആൻഡ് ഇ.ആർ.ഒ കണ്ണൂർ പാർട്ടിയും ചേർന്ന് നടത്തിയ കമ്പയിൻഡ് റെയ്ഡിലാണ് വാഹന സഹിതം നാല് കിലോ കഞ്ചാവുമായി ഇവർ പിടിയിലായത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർ പി. അനിൽ കുമാർ, പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ പി. അനിൽ കുമാർ, കെ. ഷജിത്ത്, പി.സി. പ്രഭുനാഥ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി. ഖാലിദ്, എം. സജിത്ത്, സിവിൽ എക്സ്സൈസ് ഓഫിസർ കെ.പി. റോഷി, പി.വി. ഗണേഷ് ബാബു, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത്, ഡബ്ല്യു.സി.ഇ.ഒ സീമ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.