കണ്ണൂർ : രാമായണശീലുകൾ നിറയുന്ന കർക്കടകം വിളിപ്പുറത്തെത്തി. വടക്കേ മലബാറിൽ 17 മുതലാണ് രാമായണമാസം ആരംഭിക്കുന്നത്. ‘കാക്ക കണ്ണുതുറക്കാത്ത മാസ’മെന്നും ‘പഞ്ഞമാസ’മെന്നും വിശേഷണങ്ങളുള്ള കർക്കടകം മരുന്നുകഞ്ഞിയുടെയും പത്തിലക്കറിയുടെയും കൂടിയാണ്. ക്ഷേത്രങ്ങളെക്കൂടാതെ പരമ്പരാഗതമായി രാമായണപാരായണം നടത്തുന്ന ഭവനങ്ങളും ജില്ലയിലേറെ. രാമായണപാരായണം, രാമായണപ്രഭാഷണം എന്നിവയ്ക്ക് പുറമെ നാലമ്പലദർശനമാണ് കർക്കടകമാസത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.
നാലമ്പലദർശനം
കർക്കടകത്തിൽ ക്ഷേത്രദർശനം പുണ്യമെങ്കിൽ നാലമ്പലദർശനം മഹാപുണ്യമെന്നാണ് വിശ്വാസം. ത്രേതായുഗത്തിലെ ൈവഷ്ണവാവതാരങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുെട േക്ഷത്രങ്ങൾ ഒരേദിവസം ദർശനം നടത്തുന്നതാണ് നാലമ്പലദർശനം. നാലമ്പലദർശനത്തിലൂടെ പാപപരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.
രാമായണം ഒരുതവണ പാരായണം ചെയ്യുന്നതിന് തുല്യമായാണ് നാലമ്പലദർശനത്തെ കാണുന്നത്. ഒരുേക്ഷത്രത്തിൽ നിർമ്മാല്യം തൊഴുത്, മറ്റു മൂന്ന് ക്ഷത്രങ്ങളിലും ദർശനം നടത്തി, ദർശനം തുടങ്ങിയ േക്ഷത്രത്തിൽ അത്താഴപൂജയ്ക്ക് മടങ്ങിയെത്തുന്നതാണ് നാലമ്പലദർശനരീതി.
വിപുലമായ ഒരുക്കങ്ങൾ
രാമായണമാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം രാമായണപാരായണവും പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസം ആചരിക്കും. 31 മുതൽ ഓഗസ്റ്റ് ആറുവരെ രാമായണസപ്താഹം നടക്കും. 31-ന് രാവിലെ 8.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും. എ.കെ.ബി.നായരാണ് യജ്ഞാചാര്യൻ.
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകിട്ട് അഞ്ചിന് രാമായണപാരായണമുണ്ടാകും. ഓഗസ്റ്റ് നാലുമുതൽ 16 വരെ രാമായണപ്രഭാഷണവും നടക്കും.
തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ വൈകിട്ട് 5.30-ന് രാമായണപാരായണമുണ്ടാകും.
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാദിവസവും രാവിലെ ആറിനാണ് രാമായണപാരായണം.
നാലമ്പലദർശനം ജില്ലയിൽ
നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം, എളയാവൂർ (ഭരത)ക്ഷേത്രം, പഴഞ്ചേരി വിഷ്ണു (ലക്ഷ്മണ)ക്ഷേത്രം, പായം വിഷ്ണു (ശതുഘ്ന)ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങളായി കണക്കാക്കുന്നത്.
കൂത്തുപറമ്പ്-മട്ടന്നൂർ േറാഡിൽ നിർമലഗിരിക്കടുത്താണ് നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം. മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ മുണ്ടയാട് ഇൻേഡാർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോേട്ടക്കുള്ള റോഡിൽ ഒന്നര കിേലാമീറ്റർ പിന്നിട്ടാൽ എളയാവൂർ ഭരതക്ഷേത്രത്തിലെത്താം.
കൂത്തുപറമ്പ്-മട്ടന്നൂർ റൂട്ടിൽ ഉരുവച്ചാലിൽ നിന്ന് മണക്കായിയിേലെക്കുള്ള വഴിയിലാണ് പഴഞ്ചേരി വിഷ്ണുേക്ഷത്രം. ഇരിട്ടി-േപരാവൂർ റൂട്ടിൽ ജബ്ബാർക്കടവ് പാലം-കരിയാൽ വഴിയിലാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണുേക്ഷേത്രം.