സർക്കാർ ഓഫീസിന്റെ പേരിൽ പുതിയ ‘ഇ-തട്ടിപ്പ്’, ജാഗ്രത വേണമെന്ന് കേന്ദ്രം

സർക്കാർ ഓഫീസിന്റെ പേരിൽ സംശയാസ്പദമായ ഇ-മെയിൽ സന്ദേശം ലഭിച്ചാൽ ഉദ്യോഗസ്ഥന്റെ പേര് വെബ്സൈറ്റിൽ പരിശോധിക്കുകയും ബന്ധപ്പെട്ട വകുപ്പിൽ വിളിച്ച് സ്ഥിരീകരിക്കുകയും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബർ കുറ്റകൃത്യത്തിന് ഇരയാക്കാനായി അയക്കുന്ന സന്ദേശങ്ങളാവാം ഇവയെന്ന് മന്ത്രാലയത്തിനു കീഴിലെ സൈബർ ക്രൈം യൂണിറ്റ് മുന്നറിയിപ്പുനൽകി. സർക്കാരിന്റെ മെയിലുകളുടെ മുദ്രയായ gov.in -ൽ അവസാനിക്കുന്നതാണോ ഇ-മെയിൽ വിലാസമെന്നും സന്ദേശം ലഭിക്കുന്നയാൾ പരിശോധിക്കണം.