സി.പി.എം പ്രവർത്തകനെതിരേ വധശ്രമം; ആർ.എസ്.എസ് പ്രവർത്തകൻ പിടിയിൽ

കണ്ണൂർ: സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ പാറാലിൽ ആണ് സംഭവം. പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്. സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിലാണ് നടപടി. പാറാൽ ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർക്ക് നേരേ ഇയാൾ ആക്രമണം നടത്തിയത്. തുടർന്ന് യുവമോർച്ച നേതാവ് സ്മിൻതേഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അമൽ. വധശ്രമ കേസ് പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ചതിന് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു. കേസിൽ പ്രതികളായ അഞ്ച് പേരേ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.