അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ

മട്ടന്നൂർ : ചടച്ചിക്കുണ്ടം ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ നിരവധി അബ്കാരി കേസുകളിൽ പ്രതിയായ പി.വി. രജ്ഞിത്തിനെ (43) എക്‌സൈസ് അറസ്റ്റ് ചെയ്തു. വിൽപ്പനക്ക് സൂക്ഷിച്ച ആറു കുപ്പി മദ്യവും പിടികൂടി. മട്ടന്നൂർ അസി.എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ, കെ.ടി. ജോർജ് എന്നിവരുമുണ്ടായിരുന്നു. ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂർ എക്സൈസ് ഓഫീസുകളിൽ മദ്യ വില്പന നടത്തിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രജ്ഞിത്ത്. കണ്ണൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.