ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി 23കാരന്‍ ജീവനൊടുക്കി

Share our post

കൊച്ചി: ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോര്‍ജ്(23) ആണ് മരിച്ചത്. കൊച്ചി കടവന്ത്രയിലെ ബാറിന് മുകളില്‍ നിന്നാണ് ക്രിസ് ചാടിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!