പയ്യന്നൂർ കോളേജിൽ റാഗിങ്ങെന്ന് പരാതി; പത്ത് സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി

കണ്ണൂർ: പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യർഥികൾ റാഗ് ചെയ്തതായി പരാതി. കോളജിലെ സ്റ്റോർ റൂമിൽ വച്ച് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പത്ത് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മർദനമേറ്റ വിദ്യാർഥി കോളജ് പ്രിൻസിപ്പലിന് പരാതി നൽകി.