സി.എം.പി. നേതാവ് എം.കെ.ബാലകൃഷ്ണൻ അനുസ്മരണം

പേരാവൂർ : സി.എം.പി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച എം.കെ. ബാലകൃഷ്ണന്റെ 23-ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ ജോ.സെക്രട്ടറി എൻ.സി. സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി. പേരാവൂർ ഏരിയാ സെക്രട്ടറി മാക്കുറ്റി ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ കൗൺസിലംഗം എം.കെ. കുഞ്ഞിക്കണ്ണൻ, കെ.പി. ദാസൻ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.