Connect with us

Kerala

വർഷം ഒന്ന്‌; വരുമാനം 35 ലക്ഷം: കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസിന്‌ പ്രിയമേറി

Published

on

Share our post

കോഴിക്കോട്: പാഴ്‌സലുകൾ സുരക്ഷിതമായി അതിവേഗം ലക്ഷ്യത്തിലെത്തിക്കുന്ന കെ.എസ്‌.ആർ.ടി.സി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ ജില്ലയിൽ ഒരുവർഷംകൊണ്ട്‌ നേടിയത്‌ 35 ലക്ഷം രൂപ. കോഴിക്കോട്‌ കെ.എസ്‌.ആർ.ടി.സി ബസ്‌സ്റ്റാൻഡിലെ ജില്ലയിലെ ഏക കേന്ദ്രത്തിൽ പ്രതിദിനം ശരാശരി 15,000 രൂപയിലേറെയാണ്‌ വരുമാനം. കൊറിയർ വരുമാനത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആദ്യ അഞ്ചിലുണ്ട്‌ കോഴിക്കോട്‌. സർവീസ്‌ വൻ വിജയമായതോടെ താമരശേരിയിലും വടകരയിലുമെല്ലാം കൊറിയർ കൗണ്ടർ തുടങ്ങാൻ ഒരുങ്ങുകയാണ്‌ അധികൃതർ. കോഴിക്കോട്ട്‌‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസും അതിവേഗ സർവീസുമാണ്‌ കെ.എസ്‌.ആർ.ടി.സി കൊറിയറിനെ ജനപ്രിയമാക്കുന്നത്‌.

സ്വകാര്യ കൊറിയറുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ 30 ശതമാനംവരെ കുറവുമുണ്ട്‌. ബുക്ക്‌ ചെയ്‌താൽ അടുത്ത ബസിൽ പാഴ്‌സൽ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ 15നാണ്‌ പദ്ധതി തുടങ്ങിയത്‌. സംസ്ഥാനത്തെ 45 ഡിപ്പോകളിലേക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കുമാണ്‌ പാഴ്‌സൽ അയക്കാനാവുക. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണ്‌ കോഴിക്കോട്ടുനിന്ന്‌ കൂടുതൽ പാഴ്‌സലുകൾ. ഡിപ്പോയിൽ കൊറിയറിന്‌ മാത്രമായി പ്രത്യേക ഫോൺനമ്പർ കൂടെയുണ്ടായാൽ നന്നാകുമെന്ന്‌ ഗുണഭോക്താക്കൾ പറയുന്നു. സംസ്ഥാനത്താകെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ ഫ്രാഞ്ചൈസികളും വാൻ സർവീസുകളുമായി പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്‌ കെ.എസ്‌.ആർ.ടി.സി.

നിരക്കും ആകർഷകം

ഒന്നു മുതൽ 120 കിലോവരെ ഭാരമുള്ള സാധനങ്ങളാണ്‌ അയക്കാനാവുക. 25 ഗ്രാമുള്ള കൊറിയർ 200 കിലോ മീറ്റർ പരിധിയിൽ അയക്കാൻ 36 രൂപയാണ്‌ കുറഞ്ഞ നിരക്ക്‌. 500 ഗ്രാമിനും ഒരു കിലോഗ്രാമിനും ഇടയിലുള്ളവ‌ക്ക്‌ 83 രൂപ. 200 കിലോ മീറ്ററിൽ 30 കിലോ വരെ പാഴ്‌സൽ അയക്കാൻ 130 രൂപ. ഭാരത്തിനനുസരിച്ച്‌ 200 കിലോമീറ്റർ, 400 കിലോമീറ്റർ, 600 കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ മാറും.


Share our post

Kerala

യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

Published

on

Share our post

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ കെ.ബി ഗണേഷ് കുമാര്‍

Published

on

Share our post

കെ.എസ്‌.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. എസ്ബിഐയും കെ.എസ്‌.ആർ.ടി.സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂർണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്‌ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ്‍ നാലു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല്‍ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


Share our post
Continue Reading

Kerala

മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

Published

on

Share our post

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!