ചെളിനിറഞ്ഞ് നീണ്ടുനോക്കി പാലത്തിന്റെ അനുബന്ധ റോഡ്; നാട്ടുകാർ ദുരിതത്തിൽ

കൊട്ടിയൂർ : നീണ്ടുനോക്കി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മഴ കനത്തതോടെ റോഡിൽ ചെളി നിറഞ്ഞു. റോഡ് ചെളിക്കുളമായതോടെ അനുബന്ധ റോഡിലൂടെയുള്ള കാൽനടയാത്രയും വാഹനയാത്രയും ദുഷ്കരമായി. വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ചെളിനിറഞ്ഞ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡ് എത്രയുംവേഗം ഗതാഗതയോഗ്യമാക്കി തങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അനുബന്ധ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ജോലികളാണ് പൂർത്തിയാകാനുള്ളത്.