സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ഡെമോൺസ്ട്രേറ്റർ ഇൻസ്ട്രക്‌ടർ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 640/2022) തസ്തികയിലേക്ക് 2024 ജൂലൈ 17,18,19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർക്ക് ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടാം.
(0471 2546448.)
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ സോഷ്യൽ വർക്കർ (കാറ്റഗറി നമ്പർ 31/2020) തസ്തികയിലേക്ക് 2014 ജൂലൈ 17, 18, 19 തീയതികളിലും അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ പ്രൊസ്തൊണ്ടിക്സ് 94/2022)2024 ജൂലൈ 18 19 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ വിഭാഗവുമായി ബന്ധപ്പെടണം
(0471 2546364).
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി
കൺട്രോൾ ഓഫീസർ – പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 155/2022) തസ്‌തികയിലെ നിയമനത്തിനുള്ള ഒഎംആർ പരീക്ഷ ജൂലൈ 19 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 709/2023), എൻ.സി.എ. പട്ടികവർഗ്ഗം, പട്ടികജാതി, ഹിന്ദുനാടാർ, എസ്.സി.സി.സി. (കാറ്റഗറി നമ്പർ 212/2023, 213/2023, 214/2023 തുടങ്ങിയവ) തസ്തികയിലേക്ക് 2024 ജൂലൈ 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഹാർബർ എഞ്ചിനീയറിങ് / മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023, 505/2023-പട്ടികവർഗ്ഗം) തസ്‌തികയിലേക്ക് 2024 ജൂലൈ 22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 60/2020) തസ്തികയിലേക്ക് 2024 ജൂലൈ 17, 18 തിയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് ജി.ആർ. 4 ബി വിഭാഗവുമായി ബന്ധപ്പെടണം
(0471 254648)
പാലക്കാട് ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 66/2023) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2024 ജൂലൈ 17 മുതൽ19 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർത്ഥികൾക്കുള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്,എന്നിവ നൽകിയിട്ടുണ്ട്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 13/2020) തസ്തികയിലേക്ക് 2024 ജൂലൈ 18. 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.