ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പി.ജി.; ജൂലായ് 15 വരെ അപേക്ഷിക്കാം

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ-ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പി.ജി.) പ്രോഗ്രാമുകളിലേക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. അപേക്ഷകർ സി.യു.ഇ.ടി.(പി.ജി.) 2024 അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ജൂലായ് 22-ന് ഓൺലൈനായി നടത്തുന്ന രണ്ടാംഘട്ട അഡ്മിഷൻ ടെസ്റ്റ് (ഡി.യു.എ.ടി.-2024 ഫേസ് 2) എഴുതണം. എം.ബി.എ. അപേക്ഷകർക്ക് കാറ്റ്, കെ-മാറ്റ്, സി-മാറ്റ്, എൻ-മാറ്റ് അല്ലെങ്കിൽ ജി.ആർ.ഇ. എന്നിവയിൽനിന്നുള്ള സ്കോറുകൾ സമർപ്പിക്കാം. എം.ടെക്. അപേക്ഷകൾക്ക് ഗേറ്റ് സ്കോർ പരിഗണിക്കും. പി.ജി. പ്രോഗ്രാമുകളിൽ എം. എസ്‌സി., എം.ടെക്., എം.ബി.എ. പ്രോഗ്രാമുകളാണ് ഉൾപ്പെടുന്നത്. വിവരങ്ങൾക്ക്: duk.ac.in/admission | 8078193800.