Connect with us

Local News

തൊണ്ടിയിലെ ‘സഞ്ചരിക്കുന്ന മദ്യശാല’ക്ക് പൂട്ടിട്ട് പേരാവൂർ എക്സൈസ്

Published

on

Share our post

പേരാവൂർ : സ്കൂട്ടറിലെത്തി മദ്യവില്പന നടത്തുന്ന ബിജേഷിൻ്റെ ‘സഞ്ചരിക്കുന്ന മദ്യവില്പനശാല’ ക്ക് പേരാവൂർ എക്‌സൈസ് പൂട്ടിട്ടു. തൊണ്ടിയിൽ കണ്ണോത്ത് വീട്ടിൽ കെ.ബിജേഷിനെ(42) യാണ് മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മദ്യവില്പനക്കുപയോഗിച്ച KL 78 3114 യമഹ ആൽഫ സ്കൂട്ടറും വില്പനക്കായി വാഹനത്തിൽ സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തൊണ്ടിയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബിജേഷ് വ്യാപകമായി അനധികൃത മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അസി. എക്‌സൈസ് ഇൻസ്പെക്ടർ എൻ.പത്മരാജൻ്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർ കെ. കെ.ബിജു, സുനീഷ് കിള്ളിയോട്ട്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി. സുരേഷ്, എം. ബി. മുനീർ, ശ്രീജ.ആർ. ജോൺ എന്നിവർ പങ്കെടുത്തു.


Share our post

IRITTY

ആനപ്പന്തി ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ കോൺഗ്രസ്‌ പ്രാദേശിക നേതാവ് അറസ്റ്റിൽ

Published

on

Share our post

ഇരിട്ടി : ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസാണ് അറസ്റ്റിലായത്. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.


Share our post
Continue Reading

MALOOR

മാലൂർ ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു

Published

on

Share our post

മാലൂർ: ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു. മാറി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ കുട്ടികളെ പ്രകൃതി പാഠങ്ങൾ പഠിപ്പിക്കുക, നാടൻ പാട്ടുകൾ,നാടൻ കളികൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതിയിൽ നിന്നുള്ള നിറങ്ങൾ കൂട്ടിച്ചേർത്ത് മുഖത്തെഴുത്ത്, തീയേറ്റർ സെഷൻ, പുഴയറിവ്, ക്യാമ്പ് ഫയർ, പക്ഷി നിരീക്ഷണം എന്നിവ നടന്നു. ഡോ.ജിസ് സെബാസ്റ്റ്യൻ, ശിവദർശന നമ്പ്യാർ, ജിതിൻ ജോയ്, വിസ്മയ, യതുമോൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!