കൊങ്കണി സാഹിത്യകാരന്‍ കെ.അനന്ത ഭട്ട് അന്തരിച്ചു

മട്ടാഞ്ചേരി: കൊങ്കണി സാഹിത്യകാരന്‍ തുണ്ടിപ്പറമ്പ് എം.ബി. ലെയ്നില്‍ സകേത് നിവാസില്‍ കെ. അനന്ത ഭട്ട്(85) അന്തരിച്ചു. യൂണിയന്‍ ബാങ്ക് റിട്ട. ഓഫീസറായിരുന്നു. തുളസീരാമായണം കൊങ്കണി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. 800-ല്‍പ്പരം കൊങ്കണി ഭക്തിഗാനങ്ങള്‍ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭാ പ്രസിഡന്റ്, ഗോശ്രീപുരം കൊങ്കണി കേന്ദ്ര പ്രസിഡന്റ്, ജി.എസ്.ബി. മഹാസഭാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആകാശവാണി, ദൂര്‍ദര്‍ശന്‍ എന്നിവിടങ്ങളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. ആദ്യകാല കൊങ്കണി നാടകനടനുമായിരുന്നു. ഭാര്യ: ജയ ഭട്ട്. മക്കള്‍: ബാലകൃഷ്ണ ഭട്ട് (മുംബൈ), ദീപ ഭട്ട്, രേഖ ഭട്ട്. മരുമക്കള്‍: വിനയ, പ്രദീപ് ഭട്ട്, ഗണേഷ് കമ്മത്ത്. സംസ്‌കാരം ശനിയാഴ്ച 2-ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തില്‍.