കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്തകള്‍

Share our post

കണ്ണൂര്‍: പരീക്ഷാഫലം– സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ്. (റഗുലർ – 2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2022 അഡ്മിഷൻ/സിലബസ്), നവംബർ 2023 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്ക് 26 വരെ അപേക്ഷിക്കാം.

അസി. പ്രൊഫസർ: മാനന്തവാടി കാംപസിലെ സുവോളജി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട് (എം.എസ്‌സി. സുവോളജി, ബി.എഡ്., നെറ്റ്, പിഎച്ച്.ഡി. ആണ് യോഗ്യത). അഭിമുഖം 17-ന് രാവിലെ 11-ന് പഠനവകുപ്പിൽ.

ഹാൾ ടിക്കറ്റ്: ജൂലായ് 17-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എ., ബി.എസ്‌സി., ബി.സി.എ., ബി.ബി.എ., ബി.കോം., ബി.എ. അഫ്സൽ ഉൽ ഉലമ ബിരുദം (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി 2018, 2019 അഡ്മിഷനുകൾ) മാർച്ച് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് പകർപ്പെടുത്തശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30-ന് (വെള്ളി 2.00) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

സീറ്റൊഴിവ്: പയ്യന്നൂർ കാംപസിൽ ഫിസിക്സ്, കെമിസ്ടി പഠനവകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ (ഇൻ ഫിസിക്കൽ സയൻസ്) സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തിൽ പന്ത്രണ്ടാം തരം 50 ശതമാനത്തിലധികം മാർക്കോടെ ജയിച്ച വിദ്യാർഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തും. 15-ന് രാവിലെ 11-ന് പയ്യന്നൂർ കാംപസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0497-2806401, 9447649820.

കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും ചേർന്ന് നടത്തുന്ന എം.എസ്‌‌സി. ഫിസിക്‌സ് (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി.എസ്‌സി. ഫിസിക്സ് ജയിച്ചവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 15-ന് രാവിലെ 10.30-ന് പയ്യന്നൂർ കാംപസിലെ ഫിസിക്സസ് പഠനവകുപ്പിലെത്തണം. ഫോൺ : 9447649820.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!