Connect with us

KELAKAM

ബാങ്ക് അക്കൗണ്ടിലെ പണം ഗുജറാത്ത് പൊലീസ് മരവിപ്പിച്ചു; കാരണം തേടി യുവാവ് ഹൈക്കോടതിയിൽ

Published

on

Share our post

കേളകം: ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.കേളകം അടക്കാത്തോട് സ്വദേശി അജിൻ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 47000 രൂപ എടുക്കാൻ കഴിയുന്നില്ലെന്നാണ് യുവാവിന്റെ പരാതി.കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന അജിന് കേളകം ഫെഡറൽ ബാങ്കിലാണ് അക്കൗണ്ടുള്ളത്. ഒരു സുഹൃത്തിന് പണം അയക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം അപ്രത്യക്ഷമായതറിഞ്ഞത്. അടുത്ത ദിവസം അന്വേഷിച്ചപ്പോൾ 47000 രൂപ ഗുജറാത്ത് പൊലീസ് മരവിപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചത്. എന്തിന്റെ പേരിലാണ് ഈ നടപടിയെന്ന് വിശദീകരിക്കാൻ ബാങ്കുകാർക്കും സാധിക്കാത്തതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ അജിൻ തീരുമാനിച്ചത്.

കഴിഞ്ഞ മേയിൽ തന്റെ അക്കൗണ്ടിലേക്ക് വയനാട്ടിലെ ബന്ധുവിൽ നിന്നു 60000 രൂപ വന്നിട്ടുണ്ടെന്നും അതായിരിക്കാം അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നുമാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം. നേരത്തെ പണം വന്നപ്പോഴൊന്നും ഇങ്ങനെയൊരു നടപടിയുണ്ടായില്ലെന്നതിനാൽ അജിൻ കേളകം പൊലീസിനെ സമീപിച്ചെങ്കിലും ഗുജറാത്ത് പൊലീസിന്റെ നടപടിയിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു വിശദീകരണം. പിന്നീട് സൈബർ സെല്ലിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഗുജറാത്ത് പൊലീസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് അജിൻ പറഞ്ഞു. അക്കൗണ്ടിലുണ്ടായിരുന്ന പണം തിരിച്ചുകിട്ടാൻ പണം ചിലവിടേണ്ട അവസ്ഥയാണ് തനിക്കെന്ന് യുവാവ് പറഞ്ഞു.


Share our post

KELAKAM

കേളകത്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published

on

Share our post

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ ഇയാളെ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുമാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി. ശ്രീജേഷ് പിടികുടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, ലിതോഷ്, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Continue Reading

KELAKAM

സാമ്പത്തിക ക്രമക്കേട്; ചെട്ടിയാംപറമ്പ് ക്ഷീരസംഘം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്

Published

on

Share our post

കേളകം : സാമ്പത്തിക ക്രമക്കേട് നടത്തിയ ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കെ.പി.സി.സി. അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാര്‍ക്ക് എതിരെ ഭരണസമിതി ഉടന്‍ നടപടിയെടുക്കണമെന്നും തയ്യാറായില്ലെങ്കില്‍ ഭരണസമിതി പിരിച്ച് വിടാൻ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ലിസി ജോസഫ് ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് സജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിജു ചാക്കോ, ജോണി പാമ്പാടി, ഡി.സി.സി. അംഗം ജോസ് നടപ്പുറം, ജോയി വേളുപുഴ, അലക്‌സാണ്ടര്‍ കുഴിമണ്ണില്‍, കുഞ്ഞുമോന്‍ കണിയാഞ്ഞാലി എന്നിവര്‍ സംസാരിച്ചു. സംഘത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നത് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാലിത്തീറ്റ വാങ്ങിയതുമായും ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഘം സെക്രട്ടറിക്കെതിരെയും ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


Share our post
Continue Reading

KELAKAM

ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം; കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്

Published

on

Share our post

എം.വിശ്വനാഥൻ

കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന വകുപ്പ് 2023 ൽ പുറപ്പെടുവിച്ച 52 നമ്പർ സർക്കുലർ പ്രകാരമുള്ളസ്‌റ്റോർ പർച്ചേഴ്‌സ് റൂളാണ് അട്ടിമറിക്കപ്പെട്ടത്. ഇത് കാരണം സംഘത്തിന് ലഭിക്കേണ്ട കമ്മീഷൻ തുകയിൽ ഭീമമായ നഷ്ടമുണ്ടായതായി ജില്ലാതല ഇൻസ്‌പെക്ഷൻ ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു.അംഗീകൃത ഡീലർമാരെ ഒഴിവാക്കി നടത്തിയ പർച്ചേയ്‌സിന്റെ രേഖകളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഭരണ സമിതിയിലെ മൂന്നംഗങ്ങൾ ഉൾപ്പെട്ട പർച്ചേസിംഗ് കമ്മറ്റിയെ നിയമിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സംഘത്തിന് ലഭിക്കുന്ന തുകയുടെ വിഹിതം ക്ഷീര കർഷകർക്ക് ബോണസായി ലഭിക്കേണ്ടതാണ്. എന്നാൽ, അനധികൃത ഇടപാട് നടത്തുന്നത് കാരണം കമ്മീഷൻ മറ്റു ചിലരുടെ കൈകളിലേക്കാണ് പോവുകയെന്ന് വ്യക്തം.

2019-ൽ സെക്രട്ടറി എടുത്ത പി.എഫ്.അഡ്വാൻസായ ഒന്നര ലക്ഷം രൂപ 2024 ആയിട്ടും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കാലിത്തീറ്റ സംബന്ധിച്ച വൗച്ചറുകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.സഹകരണ നിയമം ചട്ടം 47 പ്രകാരം കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. എന്നാൽ ബില്ലുകളും വൗച്ചറുകളൂം ക്രമപ്രകാരം സൂക്ഷിക്കാതിരുന്നത് സംബന്ധിച്ച് ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമാനമായ രീതിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപമുള്ള പേരാവൂർ മേഖലയിലെ മൂന്നോളം സംഘങ്ങളെക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.


Share our post
Continue Reading

Kerala1 hour ago

കേരളത്തില്‍ വേനലിന് സമാനമായ ചൂട്; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

Kerala1 hour ago

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

Kerala2 hours ago

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട്

Kerala16 hours ago

ഷുക്കൂര്‍ വധക്കേസ്:പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി

Kerala16 hours ago

4000 ല്‍ അധികം തിയറ്ററുകള്‍, ടിക്കറ്റ് ഒന്നിന് 99 രൂപ; ദേശീയ ചലച്ചിത്ര ദിനം പ്രഖ്യാപിച്ചു

Kerala17 hours ago

വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശവുമായി ഗതാഗത വകുപ്പ്

Kerala18 hours ago

നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

Kerala18 hours ago

മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ക്ക് കണ്ണീരായി കായ്ക്കാത്ത പൈനാപ്പിള്‍ ചെടികള്‍

Kerala19 hours ago

ഇടുക്കി,പത്തനംതിട്ട കാഴ്ചകള്‍ ഒറ്റ പാക്കേജില്‍; എല്ലാ ജില്ലകളില്‍ നിന്നും ബഡ്ജറ്റ് ഗവിയാത്ര

Kerala19 hours ago

കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!