Kerala
റബ്ബർ ഇറക്കുമതിനീക്കവുമായി ടയർ കമ്പനികൾ; തോട്ടം ഉടമകളുടെ എതിർപ്പ് ശക്തം

തിരുവനന്തപുരം: ഇറക്കുമതിചെയ്യുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് ഉയർത്തണമെന്നും ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നുമുള്ള ടയർ കമ്പനികളുടെ ആവശ്യത്തിനെതിരേ തോട്ടം ഉടമകളും ചെറുകിട റബ്ബർ ഉത്‌പാദകരും. വിലകുറയുമെന്നതിനാലാണ് ആശങ്ക. ടയർ ഉത്‌പാദനത്തിനാവശ്യമായ സ്വാഭാവിക റബ്ബർ സ്റ്റോക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ഇറക്കുമതി അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. എന്നാൽ, മാർച്ച് 31 വരെയുള്ള കണക്കുകൾപ്രകാരം 3,72,085 ടൺ റബ്ബർ വിപണിയിൽ സ്റ്റോക്കുണ്ടെന്ന് തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മാസം 79,375 ടൺ ആയിരുന്നു കമ്പനികളുടെ ശരാശരി ഉപഭോഗം. അതനുസരിച്ച് നാലുമാസത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് ഇപ്പോൾത്തന്നെ ലഭ്യമാണെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ 70 ശതമാനംവരെ ടയർ ഉത്‌പാദനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ. കഴിഞ്ഞമാസത്തോടെ സംസ്ഥാനത്ത് ഉത്‌പാദനം ആരംഭിച്ചിട്ടുണ്ട്.
ആർ.എസ്.എസ്.നാല് ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 200 രൂപ കടന്നുവെന്നത് കർഷകരിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. രണ്ടുവർഷമായി ഉത്‌പാദനച്ചെലവ് കിലോഗ്രാമിന് 200 രൂപയ്ക്കുമുകളിലാണ്. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ വിപണിയിൽ റബ്ബർ ഇറക്കുന്നതിന് മടിക്കരുതെന്ന് ഉത്‌പാദക കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്റ്റോക്കില്ലെന്നുവരുത്താൽ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും തോട്ടം ഉടമകൾ പറയുന്നു. ടയർ ഉത്പാദന പ്രതിസന്ധി താത്കാലികമായി പരിഹരിക്കുന്നതിന് മൂന്നുനാലു മാസത്തേക്ക് ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നും ഇറക്കുമതിക്ക് ആനുപാതികമായി ടയർ കയറ്റുമതിക്ക് അനുവദിച്ചിട്ടുള്ള സമയം ഒരുവർഷമായി ഉയർത്തണമെന്നുമാണ് അവർ റബ്ബർ ബോർഡിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ബജറ്റിനുമുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Kerala
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ്; മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ


മലപ്പുറം:ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Kerala
വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി


നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ തപോവനം കെയർ ഹോംമിൽ വച്ച് നടന്നു.മലങ്കര കത്തോലിക്ക സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി എന്നിവരുടെ സാനിദ്ധ്യത്തിൽ നിർവഹിച്ചു.
പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ബഹുമുഖപ്രവർത്തനങ്ങൾ അകലെ നിന്ന് മനസിലാക്കുവാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. എന്നാൽ ആദ്യമായിട്ടാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഒരു ചടങ്ങിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരമുണ്ടായത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളായ കുട്ടികൾക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കൽ പദ്ധതി, ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കിടയിൽ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള വിവിധ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ അനുകമ്പാപൂർണമായ പ്രവർത്തനങ്ങൾ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. കൂടുതൽക്കൂടുതൽ ഇത്തരത്തിലുള്ള നന്മപ്രവർത്തികൾ പ്രയാസം അനുഭവിക്കുന്ന മലയാളികൾക്ക് നൽകുവാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അധ്യക്ഷത വഹിച്ച. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്ന കരീം മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ശാന്തിഗിരി മഠത്തിപതി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ അധ്യക്ഷൻ ശ്രീ ജോണി പള്ളിതാഴത്ത്,ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി ശ്രീ. വിൻസെന്റ് ജോൺ, ഫാ. വിൻസെന്റ് പുതുശ്ശേരി,തപോവനം ബോർഡ് മെമ്പർ ശ്രീ. വി പി തോമസ് എന്നിവർ ആശംസകൾ നേർന്നു.തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ ബിഷപ്പിൽനിന്നു ഏറ്റുവാങ്ങി.
Kerala
‘അടിച്ചോ, മുഖത്തടിക്ക്’; മാനന്തവാടിയിൽ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ച് സഹപാഠികൾ


കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയും ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്