സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം ഏഴ് മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും. രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ ആരംഭിക്കും. 12ന് ഉച്ചയ്ക്ക് 12വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള തീയതി 13ന് വൈകിട്ട് 3വരെ. ഇതിനു ശേഷം 13ന് വൈകിട്ട് 3.30ന് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 16ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിക്കകം വോട്ടെണ്ണൽ പൂർത്തീകരിക്കും. അത് ക്ലാസുകളിൽ തന്നെയാണ് വോട്ടെണ്ണൽ നടക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ഇതിനുശേഷം സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം വൈകിട്ട് മൂന്നിന് നടക്കും.