ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം

കണ്ണൂർ:പട്ടികവർഗ്ഗ വികസന വകുപ്പിൽ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരും, എസ്എസ്എൽസി പാസ്സായവരുമായ കണ്ണൂർ ജില്ലാക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ നിന്നും ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 0497- 2700357.