Connect with us

MATTANNOOR

കണ്ണൂർ വിമാനത്താവള പരിസരത്തു നിന്ന് ഒഴുകിയെത്തും ദുരിതം; വലഞ്ഞ് വീട്ടുകാർ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. യഥാസമയം ഓവുചാലുകൾ ശുചീകരിക്കാത്തതാണു പ്രശ്നം.ഭീതിയോടെ മഴക്കാലം; മതിൽതകർത്ത് വെള്ളം എല്ലാ മഴക്കാലത്തും വിമാനത്താവള പരിസരത്ത് മട്ടന്നൂർ, കീഴല്ലൂർ പ്രദേശത്തെ ഏതാനും വീട്ടുകാർക്ക് മാറിത്താമസിക്കേണ്ടി വരാറുണ്ട്. ഇത്തവണ മേയ് 23ന് അർധരാത്രി മഴവെള്ളം കുത്തിയൊഴുകി കല്ലേരിക്കരിക്കരയിലെ വീടുകളിൽ വെള്ളം കയറി.വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനു സമീപം മഴവെള്ളം കുത്തിയൊഴുകാതിരിക്കാൻ നിർമിച്ച തടയണയുടെ മതിൽ തകർത്താണ് വെള്ളം ഒഴുകിയത്.

ദുരിതം‌ തുടർക്കഥ

∙ കഴിഞ്ഞ വർഷവും ഇതേ രീതിയിൽ മതിൽ തകർത്ത് വെള്ളം ഒഴുകിയിരുന്നു. അന്നും ഡ്രെയ്നേജിൽ മണ്ണ് നിറഞ്ഞതാണ് അപകടത്തിനു കാരണമെന്നും കണ്ടെത്തിയിരുന്നു.

കോടികൾ മുടക്കിയ നിർമാണം

വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ പദ്ധതിപ്രദേശത്തെ മഴവെള്ളം പുറത്തേക്ക് സുഗമമായി പോകാൻ പദ്ധതി തയാറാക്കിയിരുന്നു. തോടുകളും ഓവുചാലുകളും നിർമിച്ചാണ് വെള്ളം ഒഴുകാനുള്ള വഴി ഒരുക്കിയത്. ഇതിനായി സ്ഥലമേറ്റെടുക്കുകയും കോടികൾ ചെലവഴിച്ച് നിർമാണം നടത്തുകയും ചെയ്തു. എന്നാൽ, വെള്ളം ഒഴുകാൻ നിർമിച്ച തോടുകളിൽ ഈ മഴക്കാലത്തും മണ്ണ് നിറഞ്ഞു കിടക്കുന്നത് കാണാം.വെള്ളം ഇവിടെ നിറഞ്ഞ ശേഷം ഒഴുകുമ്പോൾ അപകടസാധ്യത കുറവായിരുന്നു. എന്നാൽ ഇവിടെ മണ്ണ് വന്നു നിറഞ്ഞതിനാൽ വെള്ളം മതിലും തകർത്താണ് ഒഴുകുന്നത്. നിലവിൽ തോട് വഴി അല്ലാതെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടിയും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇത് വലിയ നാശനഷ്ടമാണ് പരിസരവാസികൾക്കു വരുത്തിവയ്ക്കുന്നത്. വീണ്ടും വെള്ളം ഒഴുകി ദുരിതമാകും മുൻപേ മണ്ണ് നീക്കി ജലമൊഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Share our post

MATTANNOOR

മട്ടന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈക്കലാക്കി ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി പരാതി

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം രൂപയുമായി അബുദാബിയിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബർ 31ന് കണ്ണൂർ എയർപോർട്ട് വഴി കടന്നതായാണ് മട്ടന്നൂർ പൊലീസിന് വിവരം ലഭിച്ചത്. ഫിനാൻ സ് കമ്പനിയുടെ മാനേജരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം

Published

on

Share our post

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

MATTANNOOR

പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും

Published

on

Share our post

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!