സ്വാതന്ത്ര്യദിനാഘോഷം ഇത്തവണ കലക്ടറേറ്റ് മൈതാനത്ത്

Share our post

കണ്ണൂർ: ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ പോലീസ് മൈതാനത്ത് സിന്തറ്റിക് ട്രാക്കിൻ്റെ ജോലികൾ നടക്കുന്നതിനാൽ ഇത്തവണത്തെ ആഘോഷം കലക്ടറേറ്റ് മൈതാനത്ത് നടത്തുവാൻ തീരുമാനിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. 22 പ്ലാറ്റൂണുകൾ സ്വാതന്ത്രദിന പരേഡില്‍ ഇത്തവണ അണിനിരിക്കും. പൊലീസ്- നാല് , എൻ.സി.സി – നാല്,സ്‌കൗട്ട് ആൻഡ് ഗൈഡ്- ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയർ റെഡ് ക്രോസ്- രണ്ട്, എക്സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന് എന്നിങ്ങനെയാണ് പ്ലാറ്റുണുകൾ തയ്യാറാകുന്നത്. പരേഡിന്റെ പരിശീലനം ആഗസ്റ്റ് ഒമ്പത്, 12, 13 തീയതികളിൽ നടക്കും. പരിശീലന പരേഡിലും സെറിമോണിയൽ പരേഡിലും ബാൻ്റ് സെറ്റ് ഒരുക്കുന്നതിന് ഡി.എസ്.സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവരെ ചുമതലപ്പെടുത്തി. പരേഡിൽ പങ്കെടുക്കേണ്ടവർക്കുള്ള വാഹന സൗകര്യം ആർ.ടി.ഒ ഏർപ്പെടുത്തുവാനും തീരുമാനമായി. അഡീഷണൽ എസ്.പി.കെ.വി. വേണുഗോപാൽ, ലെഫ്റ്റനൻ്റ് കേണൽ അരുൺകുമാർ, തളിപ്പറമ്പ് ആർ.ഡി.ഒ. ടി. എം. അജയകുമാർ,ഹുസൂർ ശിരസ്തദാർ പി. പ്രേംരാജ്, തഹസിൽദാർ പ്രമോദ് പി. ലാസറസ് , വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!