പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2,700 അപ്രന്റിസ് ഒഴിവുകൾ

കൊച്ചി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ 2700 ഒഴിവുകളുണ്ട്. 22 ഒഴിവുകൾ കേരള സര്‍ക്കിളിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. അപേക്ഷ ഓണ്‍ലൈനായി നൽകണം. അവസാന തീയതി: 2024 ജൂലായ് 14. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ ഉണ്ടാകും. വിശദ വിവരങ്ങള്‍ pnbindia.in/Recruitments.aspx-Â -ൽ ലഭിക്കും.