വായ്പ തിരികെ ചോദിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു

കൽപ്പറ്റ : വായ്‌പ വാങ്ങാൻ ഈടായി നൽകിയ ആധാരം തിരിച്ച് ചോദിച്ചയാളെ മാരകമായി പരിക്കേൽപ്പിച്ചതായി പരാതി. ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ചനാ(60)ണ് പരിക്കേറ്റത്. കാല് അറ്റുപോകുംവിധമുള്ള മുറിവ് പറ്റിയിട്ടുണ്ട്. ജോസഫിന്റെ ഭൂമി ഈടുവച്ച് അയൽവാസിയായ പുതുശേരിയിൽ റോജി കെ.എസ്.എഫ്.ഇയിൽ നിന്ന് വായ്പയെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഭൂമി വിറ്റെങ്കിലും ഈടായിവച്ച ആധാരം മടക്കിനൽകാൻ റോജി തയാറായില്ല. ആധാരം തിരിച്ചുചോദിച്ചത് തർക്കത്തിലെത്തി. തുടർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വലതുകാലിന് ഗുരുതരമായ പരിക്കേറ്റ് മേപ്പാടി സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലാണ് ജോസഫ്. പ്രതിയായ റോജി പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലാണ്.