കണ്ണൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുമൊടുവിലാണ് നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ.
തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.