കേരള വാട്ടർ അതോറിറ്റിയിൽ താത്കാലിക നിയമനം

ഇരിക്കൂർ : കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ പെരുവളത്തുപറമ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12-ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04972700069.