ബസിൽ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കൊച്ചി: ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനി മരിച്ചു. പനങ്ങാട് കുട്ടിലഞ്ചേരി ജയകുമാറിന്റെ മകൾ കെ.ജെ. ശ്രീലക്ഷ്മി (16) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേയ്ക്ക് പോകുന്നതിനിടെ കുണ്ടന്നൂരിൽ വച്ച് ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനിയെ ഉടൻ മരടിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാവിലെ 8.10 ഓടെയായിരുന്നു സംഭവം. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മൃതദേഹം മരട് പിഎസ് മിഷൻ ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.