Connect with us

Kerala

മാനന്തവാടി ജില്ലാ ആസ്പത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

Published

on

Share our post

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആസ്പത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്‌കോറോടെയാണ് ആസ്പത്രി മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. കൂടുതൽ ആസ്പത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്എൻസിയു, എൻ.ബി.എസ്യു, പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒ.പി.ഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആസ്പത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 76 ആസ്പത്രികൾക്ക് പുനഃഅംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആസ്പത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.


Share our post

Kerala

ഡെങ്കിപ്പനിയ്ക്കും എലിപ്പനിക്കുമെതിരെ ജാഗ്രത; തദ്ദേശ സ്ഥാപനങ്ങൾ മൈക്രോ പ്ലാൻ തയ്യാറാക്കണം: മന്ത്രി

Published

on

Share our post

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാൻ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. പേവിഷബാധ പ്രതിരോധ വാക്‌സിനെതിരായ പ്രചരണം അപകടകരമാണ്. ശാസ്ത്രീയമായ അറിവുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങൾ തടയണം. ഓരോ ബാച്ച് വാക്‌സിന്റേയും ഗുണഫലം സെൻട്രൽ ലാബിൽ ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിതരണം നടത്തുന്നത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകൾ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കണം.

തിരുവനന്തപുരത്തെ കോളറ മരണത്തെപ്പറ്റി യോഗം വിശകലനം ചെയ്തു. ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി പ്രതിരോധ മരുന്നുകൾ നൽകി. ആർക്കും തന്നെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മരണമടഞ്ഞയാളുടെ ഏപ്രിൽ 10 മുതലുള്ള സഞ്ചാരപഥം മനസിലാക്കി രോഗ ഉറവിടം കണ്ടെത്തി അവിടെ പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകി. ഒരുമാസം നീളുന്ന ശക്തമായ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേളകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തണം. ഉപയോഗിക്കുന്ന വെള്ളം ഉൾപ്പെടെ പരിശോധിക്കും. രാവിലേയും രാത്രിയും പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് ടീമിന്റെ പ്രത്യേക പരിശോധനയും നടത്താൻ മന്ത്രി നിർദേശം നൽകി.

നാമമാത്രമായാണെങ്കിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ നിരീക്ഷണം നടത്തണം. ആർടിപിസിആർ കിറ്റുകൾ ഉറപ്പാക്കാനും നിർദേശം നൽകി. നിപ, പക്ഷിപ്പനി എന്നിവ നിരീക്ഷിക്കണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തതു കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ വെള്ളം സമ്പർക്കത്തിൽ വരാതെ ഇരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് അഭികാമ്യം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kerala

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

Published

on

Share our post

സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ച​ത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ പ​തി​ച്ച​ത് കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി​യി​ലാ​ണ്. അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക അ​നു​സ​രി​ച്ച് ഇ​വി​ടെ എ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ആ​റു​മു​ത​ൽ ഏ​ഴു​വ​രെ‌​യെ​ങ്കി​ൽ യെ​ല്ലോ അ​ല​ർ​ട്ടും എ​ട്ടു മു​ത​ല്‍ പ​ത്തു​വ​രെ​യെ​ങ്കി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 11നു ​മു​ക​ളി​ലേ​ക്കാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടു​മാ​ണ് ന​ല്‍​കു​ക. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (ഏ​ഴ്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (ഏ​ഴ്), ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ (ഏ​ഴ്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (ഏ​ഴ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും നേ​ത്ര​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാം. പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

പ​ക​ൽ 10 മു​ത​ൽ മൂ​ന്നു മ​ണി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത്. ആ​യ​തി​നാ​ൽ ആ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​രം ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. പു​റം​ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ക​ട​ലി​ലും ഉ​ൾ​നാ​ട​ൻ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ലും ഏ​ർ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ, ബൈ​ക്ക് യാ​ത്ര​ക്കാ​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, നേ​ത്ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, മ​റ്റ് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ തൊ​പ്പി, കു​ട, സ​ൺ​ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ക. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ൽ ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക. മ​ല​മ്പ്ര​ദേ​ശ​ങ്ങ​ൾ, ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പൊ​തു​വെ ത​ന്നെ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കും. മേ​ഘ​ങ്ങ​ളി​ല്ലാ​ത്ത തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യു​ണ്ടാ​വാം. ഇ​തി​ന് പു​റ​മെ ജ​ലാ​ശ​യം, മ​ണ​ൽ തു​ട​ങ്ങി​യ പ്ര​ത​ല​ങ്ങ​ൾ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലും സൂ​ചി​ക ഉ​യ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kerala

കോഴിക്കോട് നഗരത്തില്‍ മുറിയെടുത്ത് എം.ഡി.എം.എ വില്‍പ്പന; വാങ്ങുന്നത് വിദ്യാര്‍ഥികള്‍; യുവാവ് പിടിയില്‍

Published

on

Share our post

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ ചോലയില്‍ ഹൗസില്‍ കെ. മുബഷീറി(33)നെയാണ് ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജില്‍നിന്ന് നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും എസ്‌ഐ അരുണ്‍ വി.ആറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 11.31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലയില്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോവിന്ദപുരത്തെ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയത്.

ബെംഗളൂരുവില്‍നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട്, മലപ്പുറം ഭാഗത്ത് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരില്‍പ്പെട്ടയാളാണ് മുബഷീര്‍. കോഴിക്കോട് നഗരത്തിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇയാളുടെ വില്‍പ്പന. ഡാന്‍സാഫ് സംഘത്തിന്റെ ഏറെനാളത്തെ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മുബഷീര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും മുമ്പ് വാഴക്കാട് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു. ഡന്‍സാഫ് ടീമിലെ എസ്‌ഐ മാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്‌മാന്‍ സിപിഒമാരായ സരുണ്‍ കുമാര്‍ പി.കെ , അതുല്‍ ഇ വി , ദിനീഷ് പി.കെ , അഭിജിത്ത് പി മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എസ്‌ഐമാരായ സന്തോഷ് സി , പ്രവീണ്‍ കുമാര്‍ സിപിഒമാരായ ബൈജു. വി, വിജീഷ് പി, ദിവാകരന്‍, രന്‍ജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്

നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി

മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ്സ് സ്റ്റാന്റ്, മാളുകള്‍, ലോഡ്ജ്, ബീച്ച്, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പിടിയിലായ മുബഷീര്‍ ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് നാര്‍ക്കോട്ടിക്ക് സെല്‍ അധിക ചുമതലയുള്ള അസി. കമ്മീഷണര്‍ ജി. ബാലചന്ദ്രന്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!