മുങ്ങിമരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; കേരളത്തിൽ കഴിഞ്ഞ വർഷം മരിച്ചത് 232 കുട്ടികൾ

Share our post

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മുങ്ങി മരിച്ചത് മലപ്പുറത്താണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1170 പേർ മുങ്ങി മരിച്ചു. ഇതില്‍ 232 ഉം കുട്ടികളാണ് . 14 വയസിന് താഴെയുള്ള 98 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മുങ്ങി മരിച്ചു. 14 നും 18 നും ഇടയില്‍ പ്രായമുള 99 ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ് മരിച്ചത്. നീന്തല്‍ അറിയാത്തതാണ് മുങ്ങി മരണത്തിൻ്റെ പ്രധാന കാരണം. മലപ്പുറം ജില്ലയില്‍ 47 കുട്ടികളും തൃശ്ശൂർ ജില്ലയില്‍ 33 കുട്ടികളും മുങ്ങി മരിച്ചു. ഈ വർഷം ഇതുവരെ അഞ്ഞൂറിലധികം പേർ മുങ്ങി മരിച്ചു. ഇതിലും നിരവധി ഭൂരിഭാഗവും കുട്ടികളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!