മട്ടന്നൂർ ടൗൺ വ്യാപാരികൾ സൗന്ദര്യവത്ക്കരിക്കും

മട്ടന്നൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ടൗണില്‍ സൗന്ദര്യവത്ക്കരണ പ്രവൃത്തി തുടങ്ങി.
തലശ്ശേരി റോഡില്‍ റോഡിലെ കൈവരികളില്‍ പൂച്ചെടികള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി മറ്റു സ്ഥലങ്ങളിലും പൂച്ചെടികള്‍ സ്ഥാപിക്കും. വ്യാപാരികളാണ് ചെടികള്‍ പരിപാലിക്കാനുള്ള ചുമതലയും ഏറ്റെടുക്കുന്നത്. നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. സക്കരിയ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ ദാവാരി, ട്രഷറർ പി.വി.സുതേഷ്, നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ. മജീദ്, സി.അജിത്ത് കുമാർ, ശ്രീജേഷ്, വി.എൻ. മുഹമ്മദ്, കെ.വി.ജയചന്ദ്രൻ, കെ.പി.രമേഷ്, ഗഫൂർ ദാവാരി, പി.പി.അബ്ദുള്‍ അസീസ്, മൂസക്കുട്ടി സരിഗമ തുടങ്ങിയവർ പങ്കെടുത്തു.