Kerala
കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം, 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമാണ് അപേക്ഷ ക്ഷണിച്ചത്.
ഉദ്യോഗാര്‍ഥിയുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കേണ്ട തസ്തികയില്‍ വ്യത്യാസം വരും. മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 35000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 18-40 ആണ് പ്രായപരിധി. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.ജൂണ്‍ 25 മുതല്‍ ജൂലൈ 15 വരെ അപേക്ഷിക്കാം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ indiapostgdsonline.gov.in.ല്‍ കയറി അപേക്ഷിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 8326 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 18-27 ആണ് പ്രായപരിധി. എഴുത്തുപരീക്ഷയ്ക്ക് പുറമേ കായികക്ഷമത പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് നിയമനം. 1800-22000 ആണ് പ്രതിമാസ ശമ്പള പരിധി. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.gov.inല്‍ കയറി ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐബിപിഎസ് നടത്തുന്നതാണ് മറ്റൊരു പരീക്ഷ. 6128 ഒഴിവുകളിലേക്കാണ് നിയമനം. 19900- 47,920 ആണ് പ്രതിമാസ ശമ്പള പരിധി. പ്രിലിമിനറി, മെയ്ന്‍ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം. 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 21 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ibpsonline.ibps.in. സന്ദര്‍ശിക്കുക.
ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 6000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തും പന്ത്രണ്ടാം ക്ലാസും പാസായവര്‍ക്ക് അപേക്ഷിക്കാം. 18-25 ആണ് പ്രായപരിധി. വിവിധ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ hssc.gov.in. സന്ദര്‍ശിക്കുക.
Kerala
കേരള എന്ജിനിയറിങ്, ഫാര്മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്ഷത്തെ കേരള എന്ജിനിയറിങ്, ഫാര്മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില് 23 മുതല്‍ 29 വരെയുള്ള തീയതികളില് നടക്കും. ഏപ്രില് 23 മുതല്‍ 29 വരെയുള്ള തീയതികളില് മറ്റ് പ്രവേശന പരീക്ഷകളില് ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില് മാറ്റം ആവശ്യപ്പെട്ട് ഇ-മെയില് മുഖേനയോ, നേരിട്ടോ ഏപ്രില് 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര് ‘centre change complaint’ എന്ന വിഷയം പരാമര്ശിച്ച് ഏപ്രില് 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില് ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്ശിക്കാത്തതും ഏപ്രില് 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില് പകര്ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ് ശസ്ത്രക്രിയ മൊബൈലില് പകര്ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്പ്പെട്ടു. തുടര്ന്ന് ചോദ്യം ചെയ്തപ്പോള് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില് നടപടി എടുത്തിരുന്നു. അരുണ് ആസ്പത്രിയിലെ താല്ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്: വാക്കുതര്ക്കത്തെ തുടര്ന്ന് അയല്വാസിയെ വെട്ടിക്കൊന്നു. തൃശൂര് കോടശേരിയില് ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില് അയല്വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്വെച്ചാണ് തര്ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്