മോറിസ് കോയിൻ തട്ടിപ്പിൽ മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റില്‍

Share our post

മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീര്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ദിറാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി പൂക്കോട്ടുംപാടം സ്വദേശി നിഷാദ് വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോറിസ് കോയിന്‍ എന്ന പോരിലുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിലൂടെ നിരവധിയാളുകളെ പദ്ധതിയുടെ ഭാഗമാക്കി ഏകദേശം 1200 കോടിയോളം രൂപ തട്ടിച്ചെടുത്തെന്നാണ് കേസ്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടപ്പെട്ടിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!