കേരള കലാമണ്ഡലത്തിൽ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആര്‍ട്‌സിന് അപേക്ഷിക്കാം

Share our post

ആർട് ആൻഡ് കൾച്ചർ മേഖലയിലെ കല്പിത സർവകലാശാലയായ തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം, ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്.എസ്.) രീതിയിൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സ് (ബി.പി.എ.) ബിരുദ പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈർഘ്യം മൂന്നുവർഷമാണ് (ആറ് സെമസ്റ്റർ).

കോഴ്‌സ് ലഭ്യമായ മേഖലകൾ

കഥകളി- വടക്കൽ, തെക്കൻ, മ്യൂസിക്, ചെണ്ട, മദ്ദളം, ചുട്ടി

കൂടിയാട്ടം- മെയിൽ, ഫീമെയിൽ

മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാട്ടിക് മ്യൂസിക്, മോഹിനിയാട്ടം.

കളരി രീതിയിലുള്ള പരിശീലനത്തിന് ഊന്നൽ നൽകുന്ന പരമ്പരാഗത കോഴ്‌സുകളാണിവ.മോഹിനിയാട്ടത്തിന് എട്ടുസീറ്റും മറ്റുള്ളവയ്ക്ക് നാലുവീതം സീറ്റുമുണ്ട്. കോഴ്‌സുകളുടെ പഠനത്തിനുള്ള പ്രത്യേക സമയക്രമം kalamandalam.ac.in -ലെ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട് (ലേറ്റസ്റ്റ് ന്യൂസ് ലിങ്ക്).

അപേക്ഷകർ ഭാരതീയരാകണം. പ്രത്യേക സാഹചര്യങ്ങളിൽ വിദേശികളെയും പ്രവേശിപ്പിക്കും. യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ കുറഞ്ഞത് ഡി + ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. 2024 ജൂൺ ഒന്നിന് 23 വയസ്സ് പൂർത്തിയാക്കിയിരിക്കരുത്.

അപേക്ഷാ ഫോം വെബ്‌സൈറ്റിൽനിന്നു ഡൗൺ ലോഡു ചെയ്തെടുത്താം. അപേക്ഷാ ഫീസ് 500 രൂപ (പട്ടികവിഭാഗക്കാർക്ക് 200 രൂപ). നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം. പേ ഇൻ സ്ലിപ്പിന്റെ കൗണ്ടർ ഫോയിൽ അപേക്ഷയ്ക്കൊപ്പം വെക്കണം.

പൂരിപ്പിച്ച അപേക്ഷ ജൂലായ് 11-നകം ‘ദി രജിസ്ട്രാർ, കേരള കലാമണ്ഡലം ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഫോർ ആർട് ആൻഡ്‌ കൾച്ചർ, വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശ്ശൂർ- 679531’ എന്ന വിലാസത്തിൽ ലഭിക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി അപേക്ഷാർഥിയുടെ കലാ അഭിരുചി, പ്രായോഗിക ജ്ഞാനം തുടങ്ങിയവ വിലയിരുത്തപ്പെടും. അതിൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും. ബന്ധപ്പെട്ട വിഷയം പ്ലസ്ടു തലത്തിൽ പഠിച്ച് ജയിച്ചവർക്ക് ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ 10 ശതമാനം വെയ്‌റ്റേജ് നൽകും. പ്രതിവർഷ ട്യൂഷൻ ഫീ 900 രൂപ. മറ്റ് ഫീസുകളുമുണ്ട്.വിവരങ്ങൾക്ക്: 04884- 262418 academic@kalamandalam.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!