Kerala
മരവീടുകള് ഒരുങ്ങുന്നു; സൈലന്റ് വാലിയിലെ കൊടുംകാട്ടില് താമസിക്കാം

സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് കൂടുതല് സന്ദര്ശകരെ ആകര്ഷിക്കാന് മരവീടുകളും മരമുകളിലെ വീടുകളും ഒരുക്കുന്നു. തടിയുപയോഗിച്ച് നിര്മിക്കുന്ന വീടുകളുടെ അടിത്തറയും നിലവും മാത്രമാണ് കോണ്ക്രീറ്റും ടൈലുമിടുക. ദേശീയോദ്യാനത്തിന്റെ ബഫര്സോണിന് പുറത്ത് ഭവാനിപ്പുഴയുടെ തീരത്താണ് വീടുകള് നിര്മിക്കുക. ആദ്യഘട്ടത്തില് രണ്ട് കുടുംബങ്ങള്ക്ക് താമസിക്കാന് പറ്റുന്ന രീതിയിലുള്ള അഞ്ചു വീടുകളാണ് പണിയുക. യാത്ര സംബന്ധമായ വാര്ത്തകളും ആര്ട്ടിക്കിളുകളും വായിക്കാന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ഇപ്പോള് സന്ദര്ശകര്ക്ക് താമസിക്കാന് ഭവാനിപ്പുഴയുടെ തീരത്ത് ആകെയുള്ളത് ഒരു പുഴയോരക്കുടില് മാത്രമാണ്. ഇതില് രണ്ടുപേര്ക്ക് തങ്ങാനേ കഴിയൂ. ഒരു ദിവസത്തേക്ക് 2500 രൂപയാണ് ഇതിന് വാടക. മരവീടുകള് വരുന്നതോടെ സന്ദര്ശകര്ക്ക് നിശബ്ദതാഴ്വരയുടെ രാത്രിസൗന്ദര്യംകൂടി ആസ്വദിക്കാനാകും.
സൈലന്റ് വാലി ദേശീയോദ്യാനത്തിൽ പണിയാനുദ്ദേശിക്കുന്ന മരവീടിന്റെ മാതൃക
ബഫര്സോണിനു സമീപം മുന്പ് വെച്ചുപിടിപ്പിച്ച യൂക്കാലിമരങ്ങള് ഉപയോഗിച്ച് വീടുകളൊരുക്കാനാണ് വനംവകുപ്പിന്റെ ഉദ്ദേശ്യം. 50 ഹെക്ടറോളം യൂക്കാലി മരങ്ങളാണ് പന്തംതോട് ഭാഗത്തുള്ളത്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന യൂക്കാലിമരങ്ങള് മുറിച്ചുനീക്കണമെന്ന ഉത്തരവുകൂടിയുള്ളതിനാല് ഈ മരങ്ങളെല്ലാം ഉടനെ നീക്കം ചെയ്യും. ഇതില്നിന്നു ആവശ്യമായ തടി ഉപയോഗിക്കും. പറമ്പിക്കുളത്തിലേതിന് സമാനമായ മരമുകളിലെ വീടുകളും നിര്മിക്കും. തറനിരപ്പില് നിന്ന് കുറച്ചു ഉയരത്തിലായി നിലവിലുള്ള മരങ്ങളോട് ബന്ധിച്ചായിരിക്കും ഇത്തരം വീടുകള് പണിയുക.
വിദേശികളുള്പ്പെടെയുള്ള സന്ദര്ശകര്ക്ക് താമസിക്കാന് നിലവില് മുക്കാലിയിലുള്ള സൈലന്റ് വാലി ഡിവിഷണല് ഓഫീസിന് സമീപം 16 പേര്ക്കുള്ള ഡോര്മിറ്ററിയും ഉദ്യോഗസ്ഥര്ക്ക് താമസിക്കാന് ഇന്സ്പെക്ഷന് ബംഗ്ലാവുമുണ്ട്. പ്രവേശനത്തിനും താമസത്തിനും മുന്കൂട്ടി ബുക്ക് ചെയ്യണം. സന്ദര്ശകരുടെ എണ്ണം വര്ധിച്ചുവരുന്നത് കണക്കിലെടുത്താണ് കൂടുതല് താമസസൗകര്യവും ഒരുക്കുന്നത്. ഒന്നരവര്ഷത്തിനിടെ 40,000 സഞ്ചാരികളാണ് സൈലന്റ് വാലി ദേശീയോദ്യാനം സന്ദര്ശിച്ചത്.
Kerala
യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.
Kerala
കെ.എസ്.ആര്.ടി.സി ജീവനക്കാര്ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് കെ.ബി ഗണേഷ് കുമാര്

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള് ആകും. എസ്ബിഐയും കെ.എസ്.ആർ.ടി.സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില് മരിച്ചാല് കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില് പൂർണ വൈകല്യം സംഭവിച്ചാല് ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല് 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ് നാലു മുതല് പദ്ധതി പ്രാബല്യത്തില് വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല് രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില് പറഞ്ഞു.
Kerala
മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്