ഇരിട്ടിയിൽ എസ്.ഡി.പി.ഐയുടെ പ്രതിഷേധ പ്രകടനം

ഇരിട്ടി: മോദി സർക്കാർ അധികാരമേറ്റതിന് ശേഷം സംഘപരിവാർ ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുകയാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട്, ജില്ലാ കമ്മിറ്റിയംഗം സൗദ നസീർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷമീർ മുരിങ്ങോടി, എ.പി. മുഹമ്മദ്, എൻ.സി. ഫിറോസ്, വിമൻ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് സഫ്രീന ഷബീർ സംബന്ധിച്ചു.