പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനത്തിന് ഇന്നുകൂടി അവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share our post

തിരുവനന്തപുരം: പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം.Plus one supplementary allotment

പ്രവേശന സമയത്ത്‌ ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: https://hscap.kerala.gov.in

30,245 പേർക്കാണ്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്‌. ഇനി 22,729 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. 57,662 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. ഇതിൽ 11,326 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്‌. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു.വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവരും ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!