സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗത്വം പുന:സ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2022 മാർച്ച് മുതൽ അംശദായം അടവ് മുടങ്ങി അംഗത്വം റദ്ദായവർക്ക് ജൂലൈ 10 മുതൽ ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അംഗത്വം പുനഃസ്ഥാപിക്കാം. അദാലത്ത് വഴി അംഗത്വം പുനഃസ്ഥാപിക്കാൻ ഉള്ള അവസരം വിനിയോഗിക്കാത്തവർക്കാണ് ഇപ്പോൾ അവസരം. അംഗത്വ പാസ്സ്ബുക്ക് , ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ബില്ലുകൾ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരാകണം. അംഗത്വം പുതുക്കുന്നവർ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നുള്ള സത്യവാങ്മൂലം നൽകണം. ഇപ്രകാരം അംഗത്വം പുതുക്കുന്ന അംഗങ്ങൾക്ക് 2024 ലെ ഓണം ഉത്സവബത്തയ്ക്ക് അർഹതയില്ല എന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ 0497-2701081.