കോളയാട്ട് യു.മുകുന്ദൻ അനുസ്മരണം

കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ അനുസ്മരണം കോളയാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നേതാക്കളുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നിട്ടും ഒന്നും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താത്ത കറകളഞ്ഞ കോൺഗ്രസുകാരനായിരുന്നു മുകുന്ദനെന്നും എം.കെ.രാഘവൻ എം.പി അനുസ്മരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി , ചന്ദ്രൻ തില്ലങ്കേരി, കെ.ഇ. സുധീഷ് കുമാർ, കെ.എം. രാജൻ, ജനാർദ്ദനൻ, മനോജ്, കെ.വി. ജോസഫ്, കെ. പ്രിയൻ, ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.