Kerala
ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 4.8 കോടി രൂപ

കോഴിക്കോട്: ‘ഗ്രോ’ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്സാപ്പ് വഴി പറ്റിച്ച് കോഴിക്കോട് സ്വദേശിയായ സംരംഭകനില്‍നിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.), ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) എന്നിവയിലൂടെ കൂടുതല്‍ നിക്ഷേപം നടത്തി വന്‍ലാഭം നേടാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മേയ് മുതലാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ ബന്ധപ്പെടാന്‍ തുടങ്ങിയത്. വാട്സാപ്പ് വഴി വന്ന ട്രേഡിങ് സംബന്ധിച്ച സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. സംരംഭകനായ വ്യക്തി ഇത് പിന്തുടരുകയും ഒരു ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ഗ്രൂപ്പിന്റെ അഡ്മിന് പാനലിലുള്ള ഒരാള്‍ സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കായി അസിസ്റ്റന്റിന്റെ നമ്പറും നല്കി. ഈ അസിസ്റ്റന്റ് അയച്ചുകൊടുത്ത ലിങ്കുവഴിയാണ് സംരംഭകന് തന്റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്.
ജനപ്രീതിയിലുള്ള ട്രേഡിങ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഗ്രോ. ഗ്രോയുടെ ലോഗോയടങ്ങുന്ന സമാനമായ വെബ്സൈറ്റ് ലിങ്കാണ് അസിസ്റ്റന്റ് ഇരയായ വ്യക്തിക്ക് അയച്ചുകൊടുത്തത്. ഇതിന്റെ ലോഗിനും പാസ് വേഡും അയച്ചുകൊടുത്തു. തുടര്‍ന്ന് വാട്സാപ്പ് വഴി ലഭിച്ച ടിപ്പുകള്‍ അദ്ദേഹം പിന്തുടരുകയും ചെയ്തു. വാട്സാപ്പ് വഴി നല്കിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അതുവഴി വന്ന ലാഭം കാണിച്ചുകൊടുക്കുകയും ചെയ്തു. അതില്‍ കുറച്ചു തുക പിന്‍വലിക്കാനും സാധിച്ചു.
തുടര്‍ന്നാണ് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത് വലിയ തുക നിക്ഷേപിച്ചാല്‍ വലിയ ലാഭമുണ്ടാക്കാമെന്ന നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ലിങ്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പിന്തുടര്ന്ന് പണം നിക്ഷേപിക്കുകയും ചെയ്തു. നികുതിയായും വലിയൊരു തുക അടച്ചു. ആപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള സന്ദേശങ്ങള്‍ വാട്സാപ്പ് വഴി വരികയും ചെയ്തിരുന്നു.
ഈ സന്ദേശങ്ങള്‍ കണ്ടതില്‍ സംശയം തോന്നുകയും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടും കൂടിയാണ് പരാതി നല്കാന് തീരുമാനിച്ചത്. തുടര്‍ന്ന് 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിച്ചു. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക
ട്രേഡിങ് സംബന്ധമായ ഒട്ടേറെ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്ന് സൗജന്യമായ ട്രേഡിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അത്തരം ആപ്പുകള്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അപകടമാണ്.അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത് എന്നും അംഗീകൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ എന്നും അധികൃതര്‍ ആവര്‍ത്തിച്ചു നല്കുന്ന നിര്‍ദേശമാണ്.വിശ്വാസ യോഗ്യമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് തീര്‍ച്ചയായും ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
അപരിചിതരും അജ്ഞാതരുമായ വ്യക്തികളുമായി ഓണ്‍ലൈനില്‍ വന്‍തുക ഇടപാട് നടത്തുന്നത് ഒട്ടും സുരക്ഷിതമാവില്ല.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
Kerala
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
Kerala
വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്