ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് ഭാരവാഹികൾക്ക് സ്ഥാന മാറ്റം

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾക്ക് സ്ഥാന മാറ്റം. നിലവിലെ സെക്രട്ടറിയും പാർട്ടി പേരാവൂർ ഏരിയാ കമ്മിറ്റിയംഗവുമായ എം.എസ്.അമൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഭാരവാഹികളുടെ സ്ഥാനമാറ്റം. നിലവിലെ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറും പേരാവൂർ പഞ്ചായത്തംഗവുമായ കെ.രഗിലാഷാണ് പുതിയ ബ്ലോക്ക് സെക്രട്ടറി. നിലവിലെ ട്രഷറർ കാരായി ശ്രീജിത്തിനെ പ്രസിഡൻ്റ് സ്ഥാനത്തും ബ്ലോക്ക് കമ്മിറ്റിംഗമായ പി.പി.നിധീഷിനെ ട്രഷററായും തിങ്കളാഴ്ച ചേർന്ന ഫ്രാക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. നിലവിലെ ബ്ലോക്ക് വൈസ്. പ്രസിഡന്റായ പി.എസ്.രജീഷ് പ്രധാന ഭാരവാഹികളിലൊരാളായി എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ യോഗത്തിൽ ചർച്ച നടന്നില്ല. സി.പി.എം.ജില്ലാ കമ്മിറ്റിയംഗം വി.ജി.പദ്മനാഭൻ, പേരാവൂർ ഏരിയാ സെക്രട്ടറി എം.രാജൻ, ഡി.വൈ.എഫ്.ഐ ചുമതലയുള്ള സി.പി.എം കാക്കയങ്ങാട് ലോക്കൽ സെക്രട്ടറി എ.ഷിബു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.